ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Published : Jan 02, 2026, 06:30 PM IST
kozhikode NH collapse

Synopsis

കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതയുടെ മതിലിടിഞ്ഞു വീണു. അപ്പ്രോച്ച് റോഡിന്റെ ഇന്റർലോക്ക് കോൺക്രീറ്റ് സ്ലാബ് ആണ് തകർന്നത്.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതയുടെ മതിലിടിഞ്ഞു വീണു. അപ്പ്രോച്ച് റോഡിന്റെ ഇന്റർലോക്ക് കോൺക്രീറ്റ് സ്ലാബ് ആണ് തകർന്നത്. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ആണ് അപകടം. സർവീസ് റോഡിൽ അപകടം നടന്ന സമയത്ത് വാഹനങ്ങളും ആളുകളും ഇല്ലാത്തത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. സുരക്ഷ ഉറപ്പാക്കാതെ നിർമാണം തുടരാൻ അനുവദിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. നിർമാണ കമ്പനിക്ക് എതിരെ പ്രതിഷേധവുമായി സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

50 ശതമാനം വരെ വിലക്കുറവ്! ക്രിസ്മസ്- പുതുവത്സര വിപണി പിടിച്ച് സപ്ലൈകോ; വെറും 10 ദിവസം, ആകെ നേടിയത് 82 കോടി രൂപ
ബാങ്കിലേക്ക് എത്തിയ വയോധികന്റെ പെരുമാറ്റത്തിൽ ബാങ്ക് മാനേജർക്ക് സംശയം; 74 കാരനെ 5 ദിവസം കബളിപ്പിച്ചു, ഒഴിവായത് വൻ തട്ടിപ്പ്