കോഴിക്കോ‌ട് കനത്ത മഴയും കാറ്റും, കിണർ ഇടിഞ്ഞുതാഴ്ന്നു, വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ

Published : Jul 26, 2025, 03:07 PM IST
kozhikode well collapse

Synopsis

മാരാം വീട്ടിൽ ശോഭയുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്

കോഴിക്കോട്: കോഴിക്കോട് അതിശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കോടഞ്ചേരിയിലാണ് സംഭവം. മാരാം വീട്ടിൽ ശോഭയുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. ആൾമറയും പടവുകളും ഉൾപ്പടെയാണ് ഇടിഞ്ഞത്.

നിലവിൽ കോഴിക്കോട് ജില്ലയിൽ അതി ശക്തമായ മഴ തുടരുകയാണ്. ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. താമരശ്ശേരി കട്ടിപ്പാറ താഴ്വാരത്ത് മലവെള്ള പാച്ചിൽ ഉണ്ടായിരുന്നു. വിലങ്ങാടും മിന്നൽച്ചുഴലി ഉണ്ടായി. 

വീടുകൾക്ക് മുകളിൽ മരങ്ങൾ വീഴുകയും ഇലക്ട്രിക് ലൈനുകളിൽ മരങ്ങൾ വീണ് പോസ്റ്റുകൾ തകരുകയും ചെയ്തു. ജില്ലയിൽ പലയിടങ്ങളിലായി കൃഷിക്കും നാശം സംഭവിച്ചു. മഞ്ഞക്കുന്ന്, ഉരുട്ടി, വാളൂക്ക്, പാനോം പത്താം മൈൽ മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. വാളൂക്കിൽ മരം വീണ് വീട് തകരുകയും ചെയ്തു. മേഖലയിൽ വൈദ്യുതി ബന്ധവും താറുമാറായി.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും