
കോഴിക്കോട്: വടകരയിലെ പ്രവാസികളായ പ്രിയ സഹോദരങ്ങളോട് ഒരു വാക്ക് പറയാനുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. വടകരയിലെ പ്രവാസികളുടെ ഉറ്റ സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമൊക്കെ താനിന്ന് കാണുമെന്ന് ഷാഫി പറമ്പിൽ പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വടകരയിലെ പ്രവാസികളോടുള്ള അഭ്യർത്ഥന ഷാഫി പങ്കുവെച്ചിട്ടുള്ളത്.
സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞത് മുതൽ നിങ്ങൾ തരുന്ന പിന്തുണയ്ക്കും പ്രോൽസാഹനത്തിനും വാക്ക് കൊണ്ടല്ല, പ്രവർത്തി കൊണ്ടാണ് ഞാൻ നന്ദി പറയുക. പ്രവാസ ലോകത്താണെങ്കിലും നിങ്ങൾ തരുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നു. സാമ്പത്തികാവസ്ഥ ഭദ്രമാണെങ്കിൽ വടകരയിലെത്തി വോട്ട് ചെയ്യാനും പ്രവർത്തനങ്ങൾക്കും കൂടെയുണ്ടാവണമെന്നും ഷാഫി പറമ്പിൽ അഭ്യർത്ഥിച്ചു.
അതിനിടെ, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലായിരിക്കുമെന്ന് വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ പ്രതികരിച്ചു. എതിർവശത്തെ സ്ഥാനാർത്ഥി ആരാണെന്ന് നോക്കുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചായിരുന്നു ശൈലയുടെ പ്രതികരണം. സ്ഥാനാർഥി ആരാണെന്നത് വിഷയമല്ല. ഞങ്ങൾ ജയിച്ചുവന്നാൽ എന്തു ചെയ്യുമെന്നാണ് ജനങ്ങളോട് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാണ് നടക്കുകയെന്നാണ് പറയാനുള്ളത്. രണ്ടു വർഷം കഴിഞ്ഞല്ലേ പാലക്കാട് തെരഞ്ഞെടുപ്പ് വരിക. ആ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള വിധിയാവില്ല വരികയെന്നത് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.
വടകരയിൽ കൺവെൻഷനടക്കം നടത്താനിരിക്കെയാണ് കോൺഗ്രസിന്റെ സർപ്രൈസ് ആയി മുരളീധരനെ മാറ്റുന്നത്. അതെന്താണെന്ന് ഞങ്ങൾക്കറിയില്ല. കോൺഗ്രസുകാർ തന്നെ ചിലരൊക്കെ ചോദിക്കുന്നുണ്ട്. കോൺഗ്രസിന്റെ ഉന്നത നേതാക്കളടക്കം ഒരു മടിയുമില്ലാതെ ബിജെപിയിലേക്ക് പോവുകയാണ്. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണ്. ഞങ്ങളെല്ലാവരും പ്രവർത്തനം കൊണ്ട് ചെറുപ്പമാണ്. എവിടേയും വിശ്രമിക്കാറില്ല. അങ്ങനെയാവുന്ന സമയമെത്തുമ്പോൾ വിശ്രമിക്കുമെന്നും കെകെ ശൈലജ പറഞ്ഞു.
33 വർഷങ്ങൾക്ക് ശേഷം കുട്ടൻ തമ്പുരാൻ വീണ്ടും മുചുകുന്നിൽ; നൊസ്റ്റാൾജിയയെന്ന് മനോജ് കെ ജയൻ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam