മകളുമായി ബസില്‍ പോകുന്നതിനിടെ യുവതിക്കുനേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം; വീഡിയോ ചിത്രീകരിച്ച് യുവതി

Published : Jul 16, 2024, 11:02 AM ISTUpdated : Jul 16, 2024, 11:41 AM IST
മകളുമായി ബസില്‍ പോകുന്നതിനിടെ യുവതിക്കുനേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം; വീഡിയോ ചിത്രീകരിച്ച് യുവതി

Synopsis

കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്.

കാസര്‍കോട്: കാസര്‍കോട് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്.

ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഉച്ചയോടെയാണ് സംഭവം നടന്നത്. കണ്ടക്ടറെ ഉടനെ വിളിക്കാൻ  നോക്കിയെങ്കിലും ഏറെ പിറകിലായിരുന്നു. മടിയിലിരിക്കുന്ന മകളുടെ മുഖം തിരിച്ചുപിടിക്കുകയായിരുന്നു. ബസ്  നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാൻ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോവുകയായിരുന്നുവെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.

ആലപ്പുഴയിൽ പക്ഷി വളര്‍ത്തലിന് നിരോധനം; സർക്കാർ തീരുമാനത്തിനെതിരെ കോഴി, താറാവ് കര്‍ഷകര്‍ രംഗത്ത്

തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു; പ്രഭാത സവാരിക്കിടെ അക്രമി സംഘം വെട്ടിക്കൊന്നു

 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം