കരമനയിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

Published : May 09, 2023, 09:32 PM ISTUpdated : May 09, 2023, 09:42 PM IST
കരമനയിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

Synopsis

പാച്ചല്ലൂർ സ്വദേശി അഖിൽ രാജിനെയാണ് കരമന പൊലിസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: കരമനയിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തയുവാവ് അറസ്റ്റിൽ. മഴ പെയ്തപ്പോൾ ബസ് ഷെഡിൽ കയറി നിന്ന പെൺകുട്ടിയുടെ കൈയിൽ യുവാവ് കടന്ന് പിടിക്കുകയായിരുന്നു. പാച്ചല്ലൂർ സ്വദേശി അഖിൽ രാജിനെയാണ് കരമന പൊലിസ് അറസ്റ്റ് ചെയ്തത്. 

കാർ തടഞ്ഞുനിർത്തി 50 ലക്ഷം രൂപ തട്ടി; വനിതാ അഭിഭാഷക അടക്കം 7 പേർ പിടിയിൽ, സംഭവം തൃശൂരില്‍

പാലക്കാട് ആനക്കരയിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച  കായിക അധ്യാപകനെതിരെ പോക്സോ കേസ്. ഒളിവിൽ പോയ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒമ്പതാം ക്ലാസ് മുതല്‍ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി അധ്യാപകൻ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി. കഴിഞ്ഞ ദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ ഇടപെടല്‍ മൂലം തടസപ്പെട്ടു. തുടര്‍ന്ന് യുവാവുമായി സംസാരിച്ചപ്പോള്‍ ഇതെല്ലാം തന്‍റെ ഹോബിയാണെന്ന മറുപടിയാണ് ലഭിച്ചത്. 

ഇതിന് മുമ്പ് ഇത്തരത്തില്‍ രണ്ട് പെണ്‍കുട്ടികളെ കൂടി പ്രതി ചൂഷണത്തിനിരയാക്കിയിരുന്നു എന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പൊലീസ് പോക്സോ കേസ് ചുമത്തി. എന്നാല്‍  23 കാരനായ പി ടി അധ്യാപകന്‍ ഒളിവിലാണ്. ചാലിശ്ശേരി സി ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ