വിവാഹ വാ​ഗ്ദാനം നൽകി, പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 20കാരൻ പിടിയിൽ

Published : Oct 10, 2024, 01:25 PM IST
വിവാഹ വാ​ഗ്ദാനം നൽകി, പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 20കാരൻ പിടിയിൽ

Synopsis

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതി വിവാഹത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ പെൺകുട്ടി ആത്മഹത്യ ശ്രമിച്ചതായി പറയുന്നു. 

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴഞ്ഞി അരുവായി സ്വദേശി ആദര്‍ശിനെ(20)യാണ് കുന്നംകുളം സബ്ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പ്ലസ് വണ്‍ കാലയളവ് മുതല്‍ പ്രതി പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പറയുന്നു. 

വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയുണ്ട്. വിവാഹത്തില്‍ നിന്നും പ്രതി പിന്തിരിയാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയുന്നു. കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

READ MORE: തിരുവനന്തപുരത്ത് അപ്പാർട്ട്മെന്‍റിൽ കയറി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന് പരാതി

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി