സ്റ്റേഷനിലെത്തി പൊലീസുമായി ചർച്ച നടത്തിയെന്നും ജയബാലകൃഷ്ണന്റെ മക്കൾ പറഞ്ഞു. നിയമസഹായം പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നാളെ റിട്ട് ഹർജി സമർപ്പിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജഡ്ജിക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സ്റ്റേഷനിലെത്തി പൊലീസുമായി ചർച്ച നടത്തിയെന്നും ജയബാലകൃഷ്ണന്റെ മക്കൾ പറഞ്ഞു. നിയമസഹായം പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. പൊലീസ് നടപടിയിൽ നിലവിൽ തൃപ്തരാണ്. ജഡ്ജിക്ക് എതിരായ നടപടിയിൽ തീരുമാനം വരേണ്ടത് കോടതിയിൽ നിന്നാണ്. 17 കാരന്റെ ജാമ്യം റദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ കുടുംബം സമീപിക്കും. ജഡ്ജിയെ സർവീസിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി നൽകും.





