കാറിനുള്ളില്‍ എസി ഓൺ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയിൽ; സംഭവം ഹരിപ്പാട്

Published : May 17, 2024, 11:58 PM ISTUpdated : May 17, 2024, 11:59 PM IST
കാറിനുള്ളില്‍ എസി ഓൺ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയിൽ; സംഭവം ഹരിപ്പാട്

Synopsis

പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് വ്യക്തമാക്കി. 

ആലപ്പുഴ: കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ്  പുത്തൻ നികത്തിൽ മണിയന്റെ മകൻ  അനീഷ് (37) ആണ് മരിച്ചത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ എസി ഓൺ ചെയ്ത് വിശ്രമിക്കുകയായിരുന്നു അനീഷ്. ഉച്ചക്ക് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഉടൻ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് വ്യക്തമാക്കി.

 

 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി