വാര്യത്ത് ജയരാജന് ആദ്യഉരുള; വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു, ഇനി സുഖചികിത്സ

Published : Jul 17, 2021, 11:23 AM IST
വാര്യത്ത് ജയരാജന് ആദ്യഉരുള; വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു,  ഇനി സുഖചികിത്സ

Synopsis

ചോറ്, മഞ്ഞള്‍പ്പൊടി, ശർക്കര, എണ്ണ തുടങ്ങിയവ ചേർത്ത് നിർമ്മിച്ച ചോറുരുള, , കൈതച്ചക്ക, പഴം , വെള്ളരിക്ക , തണ്ണിമത്തൻ തുടങ്ങിയ ഒൻപതോളം ഫല വർഗ്ഗങ്ങൾ, പ്രത്യകം തയ്യാറാക്കിയ ഔഷധക്കൂട്ട് തുടങ്ങിയവയാണ് ആനകൾക്ക് നൽകിയത്. 

തൃശ്ശൂര്‍: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്തി. ആനയൂട്ട് കാണാൻ ആളുകൾക്ക് പ്രവേശനമുണ്ടായില്ല. കർക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിൻ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങുക.

ആനയൂട്ടിന് എത്തിയ ഏറ്റവും ഇളയ ആനയായ വാര്യത്ത് ജയരാജന് മേൽശാന്തി  കൊറ്റംപിള്ളി നമ്പൂതിരി ആദ്യ ഉരുള നൽകിയതോടെയാണ് ആനയൂട്ടിന് തുടക്കമായത്. ചോറ്, മഞ്ഞള്‍പ്പൊടി, ശർക്കര, എണ്ണ തുടങ്ങിയവ ചേർത്ത് നിർമ്മിച്ച ചോറുരുള, , കൈതച്ചക്ക, പഴം , വെള്ളരിക്ക , തണ്ണിമത്തൻ തുടങ്ങിയ ഒൻപതോളം ഫല വർഗ്ഗങ്ങൾ, പ്രത്യകം തയ്യാറാക്കിയ ഔഷധക്കൂട്ട് തുടങ്ങിയവയാണ് ആനകൾക്ക് നൽകിയത്. തൃശ്ശൂര്‍ പൂരത്തിനല്ലാതെ ഇത്രയധികം ആനകൾ ഒരുമിച്ചെത്തുന്ന അപൂർവ അവസരമാണിത്. 

വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിലെത്തിയ ആനകൾ ഊട്ടിന് ശേഷം വടക്കുംനാഥനെ വലംവച്ച് കിഴക്കേ ഗോപുര നടവഴിയാണ് പുറത്തുപോയത്. 50 പേർക്ക് മാത്രമായിരുന്നു പ്രവേശനം. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, മുൻ മന്ത്രി വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള പ്രമുഖരും ആനയൂട്ട് കാണാൻ എത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും, പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന് വിമര്‍ശനം
നെടുമ്പാശ്ശേരിയിൽ എത്തിയ വിദേശ വനിതയുടെ ബാഗിൽ നാല് കിലോ മെത്താക്യുലോൺ; കസ്റ്റംസ് പിടികൂടിയത് മാരക രാസലഹരി