Thrikkakkara election;ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ വോട്ട് തേടലെന്ന് പരാതി

Published : May 29, 2022, 12:28 PM IST
Thrikkakkara election;ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ വോട്ട് തേടലെന്ന് പരാതി

Synopsis

.പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടി പരാതി നൽകി.ആം ആദ്മിയെന്ന പേരില്‍  ഇടത് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചു വിളിക്കുന്നുവെന്ന് ആക്ഷേപം

കൊച്ചി; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, മത്സരരംഗത്തില്ലെങ്കിലും പരാതിയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്.തൃക്കാക്കരയിൽ ആം ആദ്മിയുടെ പേരിൽ വ്യാജ ടെലിഫോണ് കോളുകൾ നടക്കുന്നതായി ആം ആദ്മി കൺവീനർ പി സി സിറിയക് ആരോപിച്ചു.7127191540 എന്ന നമ്പറിൽ നിന്നും ഇടത് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചു വിളിക്കുന്നു.പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ഇതിനെതിരെ  നടപടി എടുക്കണം.പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടി പരാതി നൽകി

വിജയം ഉറപ്പെന്ന് സ്ഥാനാര്‍ത്ഥികള്‍

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് (thrikkakara by election)ഇനി രണ്ട് ദിവസം മാത്രം. ഇന്ന് പരസ്യ പ്രചാരണത്തിന് (campaign)കൊട്ടിക്കലാശം. വികസനവും കെ റെയിലും തുടങ്ങി വിഷയങ്ങളിൽ പ്രചാരണം തുടങ്ങിയ തൃക്കാക്കരയിൽ ഇപ്പോൾ വ്യാജ അശ്ലീല വീഡിയോയും പി സി ജോർജിന്റെ അറസ്റ്റും ഒക്കെ ചർച്ച ചെയ്യുകയാണ് . പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും യു ഡി എഫ് എൽ ഡി എഫ് എൻ ഡി എ സ്ഥാനാർഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്

യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിന്റെ പ്രതികരണം

തൃക്കാക്കരയിലെ മണ്ണിന് പി.ടി.തോമസിന്റെ ഗന്ധമാണെന്ന് ഉമാ തോമസ്. തന്റെ വിജയത്തിന് അതുമതി. പി.ടി.തോമസിനെക്കാൾ ഭൂരിപക്ഷം ഉണ്ടാവുമോയെന്ന് താരതമ്യം ചെയ്യാനില്ല. അനാവശ്യ വിവാദങ്ങൾ വികസന ചർച്ചകളെ ഇല്ലാതാക്കിയെന്നും ഉമ തോമസ് പ്രതികരിച്ചു. 

എൽ ഡി എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്

തൃക്കാക്കരയിൽ തന്റെ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം ഉയർന്നു. താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ പാർട്ടിയും മുന്നണിയും മികച്ച പ്രവർത്തനം നടത്തി. തികഞ്ഞ വിജയ പ്രതീക്ഷയെന്നും ഡോ.ജോ ജോസഫ് പറഞ്ഞു. 

എൻ ഡി എ സ്ഥാനാർഥി എ.എൻ.രാധാാകൃഷ്ണൻ

തൃക്കാക്കരയിൽ എൻ ഡി എ വൻ വിജയം നേടുമെന്ന് സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. ഇനിയുള്ളത് താമരക്കാലം. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചത് ഗുണം ചെയ്യും. തൃക്കാക്കരയിൽ വർഗീയതയുണ്ടാക്കാൻ ശ്രമിക്കുനത് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ശ്രമിക്കുകയാണ്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും എ .എൻ.രാധാകൃഷ്ണൻ പറഞ്ഞു. 

ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ

രമേശ് ചെന്നിത്തല 

തൃക്കാക്കരയിൽ ഉമ തോമസിന്റെ ജയം ഉറപ്പാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ്സ് വോട്ടുകൾ ചോരില്ല. കോൺഗ്രസിൽ ഇപ്പൊൾ പ്രശ്നങ്ങൾ ഇല്ല. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തു നടത്തിയ പ്രവർത്തനം ഇടത് മുന്നണിക്ക് ​ഗുണം ചെയ്യില്ല. 
മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് വിഡിയോ അടക്കമുള്ള വിവാദങ്ങൾ ഉയർത്തുന്നത്. അടിയൊഴുക്കുകൾ യു ഡി എഫിന്  അനുകൂലമാകുമെന്നും ചെന്നിത്തല പറഞ്ഞു. പി സി ജോർജിന്റെ അറസ്റ്റ് നാടകമാണ്. ഈ നാടകത്തിന് സർക്കാരും കൂട്ട് നിൽക്കുന്നുവെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മന്ത്രി പി.രാജീവ്

ഇടതു സ്ഥാനാർഥിയുടെ വിജയം ഉറപ്പെന്ന് മന്ത്രി പി. രാജീവ്‌ പറഞ്ഞു. യുഡിഎഫിന്റെ അധമ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ വിധി എഴുതും. 
വികസനത്തോടൊപ്പം നിൽക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ വോട്ട് ചെയ്യും. മന്ത്രിമാർ അടക്കമുള്ളവർ ഇറങ്ങിയുള്ള പ്രചാരണം ഗുണം ചെയ്യും. ഭരണത്തോടൊപ്പം നിൽക്കാൻ ജനങ്ങൾ ഹിതം രേഖപെടുത്തുമെന്നും മന്ത്രി പി.രാജിവ് പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ