
മലപ്പുറം: മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂർ. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ല. ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കും. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസ ബോര്‍ഡുകൾ അടച്ചുപൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുന്ന നിർദ്ദേശമാണിത്. ഭാവിയിൽ കേരളത്തിലെ മദ്രസകളേയും ബാധിക്കുമെന്ന ആശങ്കയുണ്ട്. കുരങ്ങിന് ഏണി വച്ചു കൊടുക്കുന്നതു പോലെയുളളതാണ് ഈ നിർദ്ദേശം. യുപി പോലുളള ചില സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയേക്കും. നിയമപരമായും ജനാധിപത്യപരമായും മുസ്ലീം സംഘടനകൾ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam