
ആലപ്പുഴ: സമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളെല്ലാം അവഗണിച്ച് ദുരിതബാധിതർക്കായി കൈകോർക്കുകയാണ് നാട്. അതിനിടെ, സ്വന്തം തുണിക്കടയിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതബാധിതർക്ക് നൽകി മാതൃകയാവുകയാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അബ്ദുള്ള.
ഓണക്കാലത്തെ കച്ചവടം ലക്ഷ്യമിട്ട് കൊണ്ടുവന്ന കടയിലെ മുഴുവൻ വസ്ത്രങ്ങളും അബ്ദുള്ള ദുരിതബാധിതർക്കായി നല്‍കി. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങളാണ് ഇവയിൽ ഏറെയും. ഒരു വര്‍ഷം മുമ്പ് മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മയ്ക്കായിട്ടാണ് അബ്ദുള്ളയുടെ കാരുണ്യ പ്രവൃത്തി.
ദുരിതം രൂക്ഷമായ വടക്കൻ ജില്ലകളിലെ ക്യാമ്പുകളിലേക്കാണ് തുണികൾ നൽകുന്നത്. ഓരോ ക്യാമ്പിന്‍റെയും ആവശ്യങ്ങൾ അറിഞ്ഞാകും വിതരണം. കുടിവെള്ളവും ഭക്ഷണസാധനങ്ങളും ഇതിനോടൊപ്പം വടക്കൻ ജില്ലകളിലേക്ക് നൽകുന്നുണ്ട്.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam