'അടയ്ക്കാ രാജുവിന്‍റെ മൊഴി വിശ്വസനീയമല്ല'; അഭയകേസില്‍ തോമസ് കോട്ടൂരും സെഫിയും അപ്പീല്‍ നല്‍കി

By Web TeamFirst Published Jan 18, 2021, 4:53 PM IST
Highlights

അടയ്ക്കാ രാജുവിന്‍റെ മൊഴി വിശ്വസനീയമല്ല. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം.
 

തിരുവനന്തപുരം: അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി വിധിക്കെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.  അടയ്ക്കാ രാജുവിന്‍റെ മൊഴി വിശ്വസനീയമല്ല. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം.

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ ചോദ്യം ചെയ്യുകയാണ് പ്രതികള്‍.  ഡിസംബർ 23 നായിരുന്നു അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിറ്റർ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിക്കുന്നത്. 

click me!