Abhaya Case : അഭയ കൊലക്കേസ്; ഫാ. തോമസ് കോട്ടൂരിനെ ജയിൽ മോചിതനാക്കരുതെന്ന് പൊലീസ് റിപ്പോർട്ട്

Published : Dec 15, 2021, 10:30 PM ISTUpdated : Dec 16, 2021, 12:26 AM IST
Abhaya Case : അഭയ കൊലക്കേസ്; ഫാ. തോമസ് കോട്ടൂരിനെ ജയിൽ മോചിതനാക്കരുതെന്ന് പൊലീസ് റിപ്പോർട്ട്

Synopsis

70 വയസ് കഴിഞ്ഞ തടവുകാരെ ജയിൽ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയിൽ ഫാ. തോമസ് കോട്ടൂരും ഉള്‍പ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് ജയിൽ വകുപ്പ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ (Abhaya Case) പ്രതി ഫാ. തോമസ് കോട്ടൂരിനെ ജയിൽ മോചിതനാക്കരുതെന്ന് പൊലീസ് റിപ്പോർട്ട്. കോട്ടയം എസ്പിയാണ് ജയിൽ വകുപ്പിന് റിപ്പോർട്ട് നൽകിയത്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയിൽ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയിൽ ഫാ. തോമസ് കോട്ടൂരും ഉള്‍പ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് ജയിൽ വകുപ്പ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ഏറെ വിവാദമായ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതിയെ ഇത്രയും പെട്ടെന്ന് ജയിൽ മോചിതനാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് ജയിൽ വകുപ്പിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ജയിൽ വകുപ്പ് സർക്കാരിന് കൈമാറി. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് റിപ്പോർട്ട് നൽകിയത്. ഫാ. തോമസ് കോട്ടൂരിന്‍റെ വിടുതൽ കാര്യത്തിൽ സർക്കാരാണ് ഇനി തീരുമാനമെടുക്കേണ്ടത്. കേസിലെ ഒന്നാം പ്രതിയായ തോമസ് കോട്ടൂരിന് കൊവിഡ് വ്യാപന സമയത്ത് 139 ദിവസം പരോള്‍ നൽകിയിരുന്നു. ഫാ. തോമസ് കോട്ടൂരിനെ വിട്ടയക്കരുതെന്നാവശ്യപ്പെട്ട് അഭയ ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും