
തിരുവനന്തപുരം: ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (Balussery higher secondary school) നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം (Gender Neutral Uniform) എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്‌ഐ (DYFI) സംസ്ഥാന സെക്രട്ടറിയേറ്റ്. പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍ അടക്കമുള്ള ലിംഗ പദവികള്‍ ദൈനംദിന വ്യവഹാരത്തില്‍ ഇടപെടുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ സൗകര്യപ്രദമായ വസ്ത്രം യൂണിഫോമായി നല്‍കുക എന്നത് പ്രശംസനീയമായ കാര്യമാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
കേരളത്തില്‍ പൊലീസ് സേനയിലെ പുരുഷന്‍മാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്‌കരിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും അടങ്ങുന്ന ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്‍പര്യങ്ങളുടേതാണ്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇതേ രീതിയിലുള്ള യൂണിഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ മാറ്റം വിദ്യാര്‍ത്ഥി കള്‍ക്ക് ഏറെ സൗകര്യപ്രദമായെന്നതിന്റെ തെളിവാണ് വാര്‍ത്താ ചാനലുകളില്‍ കണ്ട വിദ്യാര്‍ത്ഥിനികളുടെ പ്രതികരണങ്ങള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ ഡി. വൈഎഫ്‌ഐ സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam