അഭിമന്യു കൊലപാതകം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകന്‍ പൊലീസിൽ കീഴടങ്ങി

Published : Apr 16, 2021, 10:43 AM ISTUpdated : Apr 16, 2021, 11:22 AM IST
അഭിമന്യു കൊലപാതകം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകന്‍ പൊലീസിൽ കീഴടങ്ങി

Synopsis

മുഖ്യപ്രതിയായ സജയ് ജിത്താണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് നിഗമനം. 

ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സജയ് ജിത്ത് കീഴടങ്ങിയത്. ഇയാള്‍ ഉൾപ്പടെ കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും.

വള്ളികുന്നം കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ജിത്ത് ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് നിഗമനം. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി കേസില്‍ നിർണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ആർഎസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്‍റെ മൃതദേഹം പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള പൊലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തു, ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്; കോട്ടയത്തെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്