ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം, അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ; പരിക്ക് ഗുരുതരമല്ല

Published : Aug 05, 2026, 08:32 AM IST
abin varkey under observation after car accident in pathanamthitta

Synopsis

വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. പരിക്ക് ഗുരുതരമല്ല. കോന്നി സ്വദേശി സജി കുമാറിന്‍റെ വാഹനമാണ് എംഎൽഎയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. സജികുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുടെ കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചാണ് അപകടമുണ്ടായത്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: 'ഡ്യൂട്ടിയിലാണെങ്കിൽ ആളെ കാണിക്ക്', വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം
കേരളത്തിൽ കനത്ത മഴ തുടരുന്നു; ഇന്ന് 10 ജില്ലകളിൽ അവധി