അബുദാബിയിൽ മലയാളി വ്യവസായിയെയും യുവതിയെയും കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മലയാളിയെ സിബിഐ അറസ്റ്റ് ചെയ്തു

Published : Nov 20, 2025, 11:36 PM IST
cbi arrest

Synopsis

 ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ആകെ 11പ്രതികളാണുള്ളത്. 2020 മാർച്ചിലാണ് കോഴിക്കോട് സ്വദേശിയായ ഹാരിസ് പറമ്പിൽ, ഓഫീസ് മാനേജർ ഡെൻസി ആന്റണി എന്നിവരെ ആണ് അബുദാബിയിലെ ഫ്ലാറ്റിൽ വച്ച് കൊന്നത്.

ചെന്നൈ: മലയാളി വ്യവസായിയെയും യുവതിയെയും അബുദാബിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിൽ ഒരാളായ മലയാളിയെ ചെന്നൈയിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഒളിവിലായിരുന്ന നിലമ്പൂർ സ്വദേശി ഷമീം കെകെ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ആകെ 11പ്രതികളാണുള്ളത്.

2020 മാർച്ചിലാണ് കോഴിക്കോട് സ്വദേശിയായ ഹാരിസ് പറമ്പിൽ, ഓഫീസ് മാനേജർ ഡെൻസി ആന്റണി എന്നിവരെ ആണ് അബുദാബിയിലെ ഫ്ലാറ്റിൽ വച്ച് കൊന്നത്. നിലമ്പൂരിൽ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഷൈബിൻ അഷ്‌റഫിന്റെ നിർദേശ പ്രകാരമായിരുന്നു കൊലപാതകങ്ങൾ. 4 മുതൽ 9 വരെയുള്ള പ്രതികളെ ഷൈബിൻ വിദേശത്തേക്ക് അയച്ച് ഇരുവരെയും കൊലപ്പെടുത്തുകയുമായിരുന്നു. ആത്മഹത്യ എന്നായിരുന്നു അബുദാബി പൊലീസിന്റെ റിപ്പോർട്ട്. പ്രതികളിൽ ഒരാൾ സെക്രട്ടറിയേറ്റ് വളപ്പിൽ നടത്തിയ ആത്മഹത്യ ശ്രമത്തിനിടെയാണ് ഷൈബിൻ നടപ്പാക്കിയ കൊലപാതകങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. നാട്ടിൽ സാംസ്‌കരിച്ച മൃതദേഹങ്ങൾ രണ്ട് വർഷത്തിന് ശേഷം പുറത്തെടുത്തു പരിശോധിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാങ്ങിയത് കിലോയ്ക്ക് ആയിരം രൂപ നിരക്കിൽ, വിൽക്കുന്നത് കിലോയ്ക്ക് 25000 രൂപയ്ക്ക്; രണ്ട് പേരെ 15 കിലോ കഞ്ചാവുമായി പിടികൂടി
മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം