
തിരുവനന്തപുരം :തൃക്കാക്കരയിലെ (thrikkakara)യുഡിഎഫ് സ്ഥാനാര്‍ഥി (u d f candidate)ഉമ തോമസിന് (uma thomas)എതിരെ ആക്ഷേപവുമായി സെക്രട്ടേറിയറ്റിലെ ഉന്നത )ഉദ്യോഗസ്ഥൻ. ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് അനുകൂല സംഘടന.
സെക്രട്ടേറിയറ്റിലെ പ്ലാനിംഗ് ആന്റ് എക്ണോമിക് അഫയേഴ്സിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെതിരെ അധിക്ഷേപ കുറിപ്പ് ഇട്ടത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയിലെ ഇടത് പ്രൊഫൈലുകളിൽ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. പിന്നാലെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് പല കോണിൽ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സെക്രട്ടറി പോസ്റ്റ് പിൻവലിച്ചു. പക്ഷെ പ്രശ്നം അവിടെ തീരില്ലെന്നാണ് കോണഗ്രസ് അനുകൂല സംഘടനകളുടെ നിലപാട്.
സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാനാണ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ തീരുമാനം. ദേശീയ സംസ്ഥാന വനിതാ കമ്മീഷനുകളെ സമീപിക്കാനും പദ്ധതിയുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും സ്ത്രീത്വത്തോടുള്ള അഹവേളനത്തിലാണ് പ്രതിഷേധമെന്നും തുടര്‍ തീരുമാനം നാളെ എടുക്കുമെന്നും സംഘടനാ നേതാക്കൾ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിൽ പൊതു ഭരണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെതിരെ നടപടിയെടുത്ത സംഭവവും കോൺഗ്രസ് അനുകൂല സംഘടനകൾ ചൂണ്ടിക്കാട്ടുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam