ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ സൈനികരെ അപകീര്‍ത്തിപ്പെടുത്തി കമന്‍റ്; സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍

Published : Dec 16, 2022, 08:43 AM ISTUpdated : Dec 16, 2022, 09:55 AM IST
ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ സൈനികരെ അപകീര്‍ത്തിപ്പെടുത്തി കമന്‍റ്; സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍

Synopsis

സുജയ് കുമാര്‍ ഔദ്യോഗിക കാലയളവില്‍ ഉപയോഗിച്ച കെഎൽസിപി 5381 നമ്പർ വാഹനവും, അനുബന്ധ രേഖകളും മേഖലാ കാര്യാലയത്തിൽ റ്റി 6 വിഭാഗത്തിൽ ഏൽപ്പിക്കണമെന്നും സപ്ലൈകോയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. 


തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്‍റ് ഇട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇയാൾക്ക് എതിരെ നടപടി എടുത്തത്. സപ്ലൈകോയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും അതിനാൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ടി. സുജയ് കുമാറിനെ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

സുജയ് കുമാര്‍ ഔദ്യോഗിക കാലയളവില്‍ ഉപയോഗിച്ച കെഎൽസിപി 5381 നമ്പർ വാഹനവും, അനുബന്ധ രേഖകളും മേഖലാ കാര്യാലയത്തിൽ റ്റി 6 വിഭാഗത്തിൽ ഏൽപ്പിക്കണമെന്നും സപ്ലൈകോയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം സസ്‌പെൻഷൻ കാലയളവിൽ സുജയ് കുമാറിന് ഉപജീവനബത്ത നൽകുമെന്നും ഉത്തരവില്‍ പറയുന്നു. ഇന്നലെയാണ് സുജയ്കുമാറിനെ സസ്‌പെൻഡ് ചെയ്ത് സപ്ലൈകോ ഉത്തരവ് ഇറക്കിയത്. നാല് ആഴ്ച മുമ്പാണ് സുജയ കുമാർ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ സൈനികരെ അപമാനിച്ചു കൊണ്ട് കമന്‍റിട്ടത്.  

കഴിഞ്ഞ ദിവസം ഈ കമന്‍റിന്‍റെ സ്ക്രീൻ ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, രാജ്യസുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സൈനികരെ അപമാനിച്ചയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ, സൈനികർ അടക്കമുള്ളവരും ശക്തമായ പ്രതിഷേധവും പരാതിയുമായി രംഗത്ത് എത്തി. ഇതേ തുടർന്നാണ് ഇയാളെ ഇപ്പോള്‍ സസ്‌പെൻഡ് ചെയ്തത്.  സംഭവം വിവാദമായതിനെ തുടര്‍ന്ന് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സുജയ് കുമാര്‍ മാപ്പ് പറഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി