ബഫർസോൺ സമരം ഏറ്റെടുക്കാൻ കോൺഗ്രസ്, കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം, ഫീൽഡ് സർവേ നടത്താൻ വനം വകുപ്പ്

Published : Dec 16, 2022, 07:12 AM ISTUpdated : Dec 16, 2022, 10:11 AM IST
ബഫർസോൺ സമരം ഏറ്റെടുക്കാൻ കോൺഗ്രസ്, കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം, ഫീൽഡ് സർവേ നടത്താൻ വനം വകുപ്പ്

Synopsis

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ സർക്കാരിന്‍റെ സർവേ റിപ്പോ‍ർട്ടിലുളളൂ. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. 

കോഴിക്കോട്: ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും.

ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്‍മേല്‍ നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ സമര്‍പ്പിക്കാന്‍ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോ‍ർട്ടിലുളളൂ. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. 

കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവില്‍ ഏഴ് പഞ്ചായത്തുകള്‍ ബഫർ സോണിലുണ്ട്. പുഴകൾ, റോഡുകൾ തുടങ്ങി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവേയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്.

സ്ഥല പരിശോധന നടത്തി പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റവന്യൂ തദ്ദേശഭരണ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടങ്കിലും നടപടികള്‍ക്ക് വേഗം പോരെന്നാണ് പരാതി. ജനുവരി ആദ്യം സുപ്രീംകോടതി ബഫർ സോൺ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

അതേസമയം, കേരളത്തിലെ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സുപ്രീം കോടതിയിലും എംപവേര്‍ഡ് കമ്മിറ്റിയിലും സമര്‍പ്പിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വനം വകുപ്പിന്‍റെ വാദം.

ഇതിനിടെ ബഫർ സോണിൽ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിക്കും പഞ്ചായത്തുകളിലെ ഹെല്പ് ഡെസ്കിനും കിട്ടുന്ന പരാതികളിൽ ത‍ദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീൽഡ് സർവേ നടത്താൻ വനം വകുപ്പ് തീരുമാനിച്ചു. കുടുംബശ്രീയുടെ സഹായത്തോടെയാകും കേരളത്തിലെ 115 വില്ലേജുകളിലും സർവേ നടത്തുക. സർവേയുടെ വിശദാംശങ്ങൾ തീരുമാനിക്കാൻ ഇന്നും അടുത്ത ചൊവ്വാഴ്ചയുമായി വിദഗ്ധസമിതി യോഗം ചേരും.

സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെ‍ന്റ് സെന്റർ ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ജനവാസമേഖലകളെ‍ക്കുറിച്ച് പരാതികളു‍യർന്നിരുന്നു. തുടർന്നാണ് സർക്കാർ ഇടപെടൽ. അവ്യക്തമായ സർവേ നമ്പരുകള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യതകളും കെഎസ്‍ആർ‍ഇസി പരിശോധിക്കുന്നുണ്ട്

കേരളത്തിൽ ബഫർസോണിൽ 49,374 കെട്ടിടങ്ങൾ,റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറും

 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K