
തിരുവനന്തപുരം: ആറ്റിങ്ങൽ എം എൽ എയും സി പി എം നേതാവുമായ ഒ എസ് അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് എം എൽ എ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്. 'രാജേഷ് കുടുക്ക' എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് അധിക്ഷേപ കമന്‍റിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എം എൽ എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam