ഗവർണർക്കെതിരായ അസഭ്യ മുദ്രാവാക്യം; എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെ പരാതി നൽകി ബിജെപി

Published : Jan 09, 2024, 04:52 PM ISTUpdated : Jan 09, 2024, 05:24 PM IST
ഗവർണർക്കെതിരായ അസഭ്യ മുദ്രാവാക്യം; എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെ പരാതി നൽകി ബിജെപി

Synopsis

മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭരണഘടന പദവിയിലുള്ള ഒരു വ്യക്തിയെ ഇങ്ങനെ അപമാനിച്ചതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അസഭ്യ മുദ്രാവാക്യത്തിനെതിരെ പരാതി. ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി പരാതി നൽകിയത്. മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭരണഘടന പദവിയിലുള്ള ഒരു വ്യക്തിയെ ഇങ്ങനെ അപമാനിച്ചതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എൻ ഹരിയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി സന്ദർശനത്തിനിടയിലാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്.  'തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി' അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു