പാ‍ർട്ടി നടപടി അം​ഗീകരിക്കുന്നു, വീഴ്ചയുണ്ടെങ്കിൽ തിരുത്തും, മൊബൈൽ ഹാജരാക്കാൻ അന്വേഷണ സംഘ നിര്‍ദേശം - എൽദോസ്

Published : Oct 23, 2022, 10:52 AM ISTUpdated : Oct 23, 2022, 11:11 AM IST
പാ‍ർട്ടി നടപടി അം​ഗീകരിക്കുന്നു, വീഴ്ചയുണ്ടെങ്കിൽ തിരുത്തും, മൊബൈൽ ഹാജരാക്കാൻ അന്വേഷണ സംഘ നിര്‍ദേശം - എൽദോസ്

Synopsis

കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു

കൊച്ചി : പാർട്ടിയിൽ നിന്ന് സസപെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കും. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു. 

നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. മൊബൈൽ ഫോൺ ഹാജരാക്കണം എന്നാണ് നിർദേശം. സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് ആരും കണ്ണടച്ചു വിശ്വസിക്കരുതെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു


 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം