പ്രിയ എസ്റ്റേറ്റിൽ നിന്നും കരം സ്വീകരിച്ച നടപടിയിൽ വീഴ്ച പറ്റി; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാര്‍ശ

By Web TeamFirst Published Mar 21, 2019, 5:57 PM IST
Highlights

പ്രിയ എസ്റ്റേറ്റിൽ നിന്നും കരം സ്വീകരിച്ച നടപടിയിൽ തഹസിൽദാർക്കും എഡിഎമ്മിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് . രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് കളക്ടർ

കൊല്ലം: പ്രിയ എസ്റ്റേറ്റിൽ നിന്നും കരം സ്വീകരിച്ച നടപടിയില്‍ തഹസിൽദാർക്കും എഡിഎമ്മിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് കളക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

ഇക്കഴിഞ്ഞ പത്തൊൻപതിനാണ് പ്രിയ എസ്റ്റേറ്റിന്‍റെ 500 ഏക്കറില്‍ ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ കരം ഒടുക്കിക്കൊടുത്തത്. 11 ലക്ഷം രൂപ കരം ഈടാക്കുകയും ചെയ്തു. ഫെബ്രുവരി 18 നാണ് കളക്ടര്‍ക്ക് പ്രിയ എസ്റ്റേറ്റ് അധികൃതര്‍ കരം അടയ്ക്കുന്നതിന് അപേക്ഷ നല്‍കിയത്. 

വെറും ഒരു ദിവസം കൊണ്ട് വിവാദ ഭൂമിയില്‍ കരം ഒടുക്കിക്കൊടുക്കാൻ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ തഹസില്‍ദാരുടെ കുറിപ്പോടെ വില്ലേജ് ഓഫീസര്‍ കരം ഒടുക്കുകയായിരുന്നു. 
 

click me!