
മലപ്പുറം: മലപ്പുറത്ത് നിർത്തിയിട്ട ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം. പൊന്നാനി ചമ്രവട്ടത്താണ് സംഭവം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്കർ വേർപെട്ടു. തുടർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്ന് റോഡിൽ ഒഴുകി. പൊന്നാനി ഫയർ ഫോഴ്‌സ് എത്തി അപകട സാഹചര്യം ഒഴിവാക്കി. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam