
എറണാകുളം: മൂവാറ്റുപുഴയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അര്‍ധരാത്രിയോടെ അപകടമുണ്ടായത്. അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തീര്‍ത്ഥാടകരുടെ നില ഗുരുതരമല്ല.
ഇന്നലെ പത്തനംതിട്ട എരുമേലി കണമലയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് വിവരം.
തിരുവനന്തപുരത്തും ശബരിമലയിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടമുണ്ടായി. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തിരിച്ചുവരുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന ഭാഗത്ത് വെച്ച് വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam