
മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ 25 വയസുള്ള വിജി മരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്
കിളിമാനൂരിലെ വ്യാപാരിയുടെ മരണം; പരിക്കുകൾ അപകടത്തിൽ പറ്റിയതെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: കിളിമാനൂരിലെ (Kilimanoor) വ്യാപാരി മണികണ്ഠൻ്റെ മരണ കാരണം (Cause of death) ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മണികണ്ഠൻ്റെ തലയിലും കഴുത്തിലും പൊട്ടലുണ്ട്. ഇത് അപകടത്തിൽ സംഭവിച്ചതാകാമെന്നാണ് റിപ്പോർട്ട്. വ്യാപാരിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കല്ലറ സ്വദേശി മണികണ്ഠൻ അപകടത്തിൽ മരിച്ചത്.
കല്ലറ ചെറുവാളം സ്വദേശിയായ മണികണ്ഠൻ രാത്രിയാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനെ വിട്ട് മടങ്ങും വഴി കിളിമാനൂർ മലയാമഠത്ത് വച്ച് മണികണ്ഠൻ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ മണികണ്ഠനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടം നടന്നയുടൻ ബൈക്കിൽ രണ്ട് പേർ അവിടെ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതാണ് ദുരുഹതയായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കിളിമാനൂരിൽ കട നടത്തുകയായിരുന്നു മണികണ്ഠൻ.