Ansi kabeer | മുൻ മിസ് കേരള ഉൾപ്പെട്ട വാഹനാപകടം: ഡിജെ മേഖല ഉപജീവനമാക്കിയവരെ വേട്ടയാടുന്നുവെന്ന് അസോസിയേഷൻ

By Web TeamFirst Published Nov 16, 2021, 6:53 PM IST
Highlights

മുൻ മിസ് കേരള ഉൾപ്പെട്ട വാഹന അപകട വിവാദം ഡിജെ മേഖല ഉപജീവനമാക്കിയവരെ വേട്ടയാടുന്നുവെന്ന് കേരള ഡിസ്കോ ജോക്കി അസ്സോസിയേഷൻ. 

കൊച്ചി: മുൻ മിസ് കേരള ഉൾപ്പെട്ട വാഹന അപകട വിവാദം ഡിജെ മേഖല ഉപജീവനമാക്കിയവരെ വേട്ടയാടുന്നുവെന്ന് കേരള ഡിസ്കോ ജോക്കി അസ്സോസിയേഷൻ. ഡിജെ പാർട്ടിക്കിടെ ലഹരി വില്പനയെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും കലാകാരന്മാരായി അംഗീകരിക്കണമെന്നും ഇവർ പറയുന്നു.. പൊലീസ് സുരക്ഷയിൽ ഡിജെ നടത്താൻ സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി സംഘടന കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.

സംഗീതം തന്നെ ലഹരിയാക്കിയവർ. ലഹരിയുടെ പേരിൽ പണിമുടങ്ങിയ അവസ്ഥയിലാണ്. വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുംവഴിയായിരുന്നു അപകടം. ഇക്കാരണം കൊണ്ട് ഡിജെ പാർട്ടികളും,ജോക്കിമാരെയും സംശയനിഴലിൽ നിർത്തുന്നുവെന്നാണ് ഇവരുടെ പരാതി.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൺലോക്കിൽ പിടിച്ച് കയറാൻ ശ്രമിക്കുന്ന ഈ മേഖലയ്ക്ക് കനത്ത പ്രഹരമായി ഈ പ്രചാരണങ്ങൾ. ടൂറിസം മേഖലയും,വിവാഹ,കോർപ്പറേറ്റ് പാർട്ടികൾക്കായുള്ള ബുക്കിംഗും ഇതോടെ കുറഞ്ഞു.

സംസ്ഥാന വ്യാപകമായി രൂപീകരിച്ച കേരള ഡിസ്കോ ജോക്കി അസ്സോസിയേഷന് നിലവിൽ 65-ലധികം അംഗങ്ങളുണ്ട്. ഓരോ അംഗങ്ങളും പങ്കെടുക്കുന്ന ഓരോ പരിപാടി സംബന്ധിച്ചും സ്പെഷൽ ബ്രാഞ്ചിനെ മുൻകൂറായി അറിയിച്ച് സുതാര്യമായ നടപടികൾ ഉറപ്പാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സംഘടന രേഖമൂലം അറിയിച്ചു.

click me!