അയ്യപ്പ ഭക്തരുടെ വാഹനം നിര്‍ത്തിയിട്ട തടിലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു

Published : Dec 31, 2019, 07:34 AM IST
അയ്യപ്പ ഭക്തരുടെ വാഹനം നിര്‍ത്തിയിട്ട തടിലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു

Synopsis

ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിൽ ചെന്നിടിക്കുകയായിരുന്നു പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. 
തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള അയ്യപ്പഭക്തരുടെ സംഘമാണ് അപകടത്തിൽ പെട്ടത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിൽ ചെന്നിടിക്കുകയായിരുന്നു.

തമിഴ്നാട് സ്വദേശി ധർമലിംഗമാണ് മരിച്ചത്. പരിക്കേറ്റ ഭൂപതി എന്നയാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. 
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പെരുമ്പാവൂര്‍ ഒക്കലിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ 
17പേർക്ക് പരിക്കേറ്റു.  മുപ്പതോളം അയ്യപ്പ ഭക്തർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ