കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

Published : Dec 29, 2019, 11:22 PM IST
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

Synopsis

മൂന്നു യുവാക്കളും ഒരു ബൈക്കിൽ യാത്ര ചെയ്തിരുന്നവരാണെന്നാണ് ആശുപത്രിയിലെത്തിച്ചവർ പറഞ്ഞത് നെടുമങ്ങാട് വെള്ളരികോണം സ്വദേശി മനു (27)വാണ് മരിച്ച ഒരാൾ

തിരുവനന്തപുരം: വെമ്പായത്തിനു സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പരിക്കേറ്റ മറ്റൊരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വെമ്പായത്തിനു സമീപം പെരുങ്കുഴിയിലാണ് അപകടം. മൂന്നു യുവാക്കളും ഒരു ബൈക്കിൽ യാത്ര ചെയ്തിരുന്നവരാണെന്നാണ് ആശുപത്രിയിലെത്തിച്ചവർ പറഞ്ഞത്. നെടുമങ്ങാട് വെള്ളരികോണം സ്വദേശി മനു (27)വാണ് മരിച്ച ഒരാൾ. അടുത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ, വിറ്റുവരവ് 200 കോടി കടന്നു; പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം ലഭിച്ചത് രണ്ട് കോടി
ആർപിഎൽ ജീവനക്കാർക്ക് 20% ബോണസും 10,000 രൂപ ഓണം അഡ്വാൻസും, തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണ