കുതിരാൻ ദേശീയപാതയിൽ ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

Web Desk   | Asianet News
Published : Feb 27, 2021, 07:27 AM ISTUpdated : Feb 27, 2021, 08:23 AM IST
കുതിരാൻ ദേശീയപാതയിൽ ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

Synopsis

രാത്രി പത്തരയോടെയായിരുന്നു അപകടം.   തൃശൂർ ഭാഗത്തേക്കു പോയിരുന്ന ചരക്കുലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന അയേൺ ക്രാഷ് ഗാർഡുകൾ  തകർത്തു താഴേക്ക് പതിച്ചു.    

തൃശൂർ:  കുതിരാൻ ദേശീയപാതയിൽ  40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. രാത്രി പത്തരയോടെയായിരുന്നു അപകടം.   തൃശൂർ ഭാഗത്തേക്കു പോയിരുന്ന ചരക്കുലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന അയേൺ ക്രാഷ് ഗാർഡുകൾ  തകർത്തു താഴേക്ക് പതിച്ചു.  

ലോറിയിലുണ്ടായിരുന്ന 2 പേരിൽ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രണ്ടാമത്തെയാൾ ലോറിക്കുള്ളിൽ ഏറെ നേരം കുടുങ്ങി.  തൃശൂരിൽ നിന്നെത്തിയ അഗ്നി സുരക്ഷാസേനയും പൊലീസും  ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ലോറി ജീവനക്കാർ  തമിഴ്നാട് സ്വദേശികളാണ്.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ