
തിരുവനന്തപുരം: നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസിൽ മരം മുറിക്കുന്നതിനിടെ അപകടം. ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് പോകുന്ന വഴിയിലെ മരിച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശീജിത്ത്, പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ നവകേരള ബസ് ക്ലിഫ് ഹൗസ് കോമ്പണ്ടിൽ എത്തിച്ചപ്പോള്‍ മരച്ചില്ലകളില്‍ തട്ടിയിരുന്നു. ഈ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടത്തില്‍ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നട്ടേല്ലിനാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെയാണ് സമാപനം. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam