KSEB : മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങള്‍, ജാഗ്രത വേണം; മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി

Published : Jul 19, 2022, 10:21 PM IST
KSEB : മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങള്‍, ജാഗ്രത വേണം; മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി

Synopsis

വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

പാലക്കാട്: കാലവര്‍ഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അധികൃതരുടെ മുന്നറിയിപ്പ്. വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

കെഎസ്ഇബിയുടെ മുന്നറിയിപ്പ് ഇങ്ങനെ 

  1. പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്പി, എര്‍ത്തിംഗ് കമ്പി, എര്‍ത്ത് പൈപ്പ്, സ്റ്റേ വയര്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക. 
  2. കമ്പിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.
  3. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കുക.
  4. വൈദ്യുതിക്കമ്പിക്ക് സമീപത്തോ കമ്പിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്പുകളോ മരങ്ങളോ വെട്ടിമാറ്റുന്നതിന് കെഎസ്ഇബി ജീവനക്കാരുമായി സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ  വൈദ്യുതി  അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട സെക്ഷനുകളിലോ 1912 ,9496010101 ടോള്‍ഫ്രീ നമ്പറുകളില്‍  പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാവുന്നതാണ്.

വൈദ്യുതാഘാതത്തില്‍നിന്ന് കന്നുകാലികള്‍ക്ക് സംരക്ഷണം നല്‍കാം

മഴക്കാലത്ത് കന്നുകാലികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാക്കാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നുകാലികളുടെ മേലേ ലൈന്‍ പൊട്ടിവീണോ പൊട്ടിവീണ ലൈനില്‍ കന്നുകാലികള്‍ ചവിട്ടിയൊ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് അലസമായി കന്നുകാലികളെ അഴിച്ചു വിടാതിരിക്കാന്‍ ശ്രദ്ധിക്കണം.

വൈദ്യുത ലൈനിന് താഴെ തൊഴുത്ത് നിര്‍മിക്കരുത്. പാടത്ത് മേയാന്‍ വിടുന്നവയെ ഒരിക്കലും പോസ്റ്റിലോ സ്റ്റേ വയറിലോ കെട്ടരുത്. വീടുകളിലെ എര്‍ത്ത് വയറിലോ എര്‍ത്ത് പൈപ്പിലോ പശു ചവിട്ടാതെ ശ്രദ്ധിക്കണം. കന്നുകാലികളുടെ കുളമ്പ് എര്‍ത്ത് വയറിലും എര്‍ത്ത് പൈപ്പിലും കുടുങ്ങി ഷോക്കടിച്ച് ചാവുന്ന അപകടങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നിര്‍ദേശം. 

കെഎസ്ഇബിക്ക് പ്രവര്‍ത്തന ലാഭമെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടിയതെന്തിന്? സര്‍വ്വനാശത്തിലേക്കെന്ന് പ്രതിപക്ഷം

തിരുവനന്തപുരം; വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന മുലം പൊതുജനങ്ങള്‍ക്കുണ്ടായ അധിക ബാധ്യതയും ആശങ്കയും സഭയിലുന്നയിച്ച് പ്രതിപക്ഷം.അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കിയത് തുടർച്ചയായ അഞ്ചാം വർഷം പ്രവർത്തന ലാഭം എന്ന കെഎസ്ഇബിയുടെ  അവകാശവാദം പ്രതിപക്ഷം  ചോദ്യം ചെയ്തു പ്രവര്‍ത്തനലാഭമെങ്കില്‍.എന്തിന് വർധനവെന്ന് പ്രതിപക്ഷം ചോദിച്ചു.  സർക്കാരിന് യുക്തി ഇല്ല .

ലാഭ വിഹിതം ഉപഭോക്താക്കൾക്ക് കൊടുക്കേണ്ടതാണ്.യൂണിറ്റ് ന് 40 പൈസയെങ്കിലും കുറയ്ക്കാൻ ആകുമായിരുന്നു. നിരക്ക് വര്‍ദ്ധന മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. ഓഫീസേഴ്‌സ് സംഘടനകൾ വൈദ്യുതി പർച്ചേസിൽ ഇടപെട്ടു.ട്രാൻസ് ഗ്രിഡ് പദ്ധതിക്ക് കുടപിടിച്ചത് ഒരു നേതാവ്.വലിയ ക്രമക്കേട് നടന്നു.

ഇപ്പോൾ വീണ്ടും സംഘടനാ ഭരണമാണ് നടക്കുന്നത്..മന്ത്രി നിസഹായനാണ്.90 ഉദ്യോഗസ്ഥരെ വാട്‌സ്ആപ്പ് സന്ദേശം വഴി നിയമിച്ചു.12 കോടി ആണ് അധിക ചെലവ് വന്നു..ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.ബോർഡ് സർവ നാശത്തിലേക്ക് പോകുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കെഎസ്ഇബിയില്‍ യൂണിയന്‍ രാജെന്ന് ബി.അശോക്,പക്ഷെ നടപ്പാക്കുമെന്ന് തീരുമാനിച്ച കാര്യങ്ങളെല്ലാം നടപ്പാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്