ഭരണഘടനയിൽ തിരുത്തൽ വേണമെന്ന് കുറിപ്പ്; പി കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി നിഷേധിച്ചു

Published : Jul 19, 2022, 09:07 PM IST
ഭരണഘടനയിൽ തിരുത്തൽ വേണമെന്ന് കുറിപ്പ്; പി കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി നിഷേധിച്ചു

Synopsis

ഈ മാസം പന്ത്രണ്ടിനാണ് ഹർജി സമർപ്പിച്ചത്. ഭരണ ഘടന ഭാരതീയവൽക്കരിക്കണമെന്ന പി കെ കൃഷ്‌ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്.

ദില്ലി: ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെയുള്ള  കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു. ഭരണഘടനയിൽ തിരുത്തൽ വേണമെന്ന ഫേസ്ബുക്ക് കുറിപ്പ് ആധാരമാക്കിയാണ് കേസിന് അനുമതി ചോദിച്ചത്. സുപ്രീംകോടതി ചീഫ്  ജസ്റ്റിസിന്റെ പേരിൽ കൃഷ്ണദാസ് കളവ് പറഞ്ഞതായി കാട്ടിയാണ്  ഹർജിക്കാരനും സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ കോടതിയെ സമീപിച്ചത്.

ഈ മാസം പന്ത്രണ്ടിനാണ് ഹർജി സമർപ്പിച്ചത്. ഭരണ ഘടന ഭാരതീയവൽക്കരിക്കണമെന്ന പി കെ കൃഷ്‌ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്. സ്വന്തം വാദത്തിന്റെ സാധൂകരണത്തിനായി ഇത്തരം അഭിപ്രായം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയും പറഞ്ഞിട്ടുണ്ടെന്ന് കൃഷ്ണദാസ് ഫേസ്ബുക്കിൽ എഴുതിയിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് പറയാത്ത കാര്യങ്ങൾ കളവായി പറഞ്ഞെന്ന്  കാട്ടിയാണ് കൃഷ്ണദാസിനെതിരായി കോടതിയലക്ഷ്യ ഹർജിക്ക് അഭിഭാഷകൻ അപേക്ഷ നൽകിയത്.

റെയിൽവേ പാസഞ്ചർ അമിനറ്റിസ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും ആയതിനാൽ  ജനങ്ങളിൽ കൂടുതൽ സ്വാധീനം സൃഷ്ടിക്കുമെന്നും തെറ്റായ വിവരം കൂടുതൽ പ്രചരിക്കുമെന്നും അനുമതി  ഹർജിയിൽ  ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പൊതുജനങൾക്കിടയിൽ കോടതിയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുന്നതൊന്നും താൻ കൃഷ്ണ ദാസിന്റെ പ്രസ്താവനയിൽ കണ്ടില്ലെന്നു  അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അനുമതി നിഷേധിച്ചുള്ള മറുപടിയിൽ വ്യക്തമാക്കി.

മല്ലപ്പളളി പ്രസംഗത്തിൽ അതീവദു:ഖം, ഭരണഘടനയെ അപമാനിച്ചില്ല, രാജി ധാർമികത ഉയർത്തി; സഭയിൽ സജിചെറിയാന്‍റെ വിശദീകരണം

തിരുവനന്തപുരം : ഭരണഘടനാ(indian constitution) വിരുദ്ധ പ്രസംഗത്തിൽ നിയമസഭയിൽ(niyamasabha) വിശദീകരണവുമായി സജി ചെറിയാൻ (saji cheriyan)എംഎൽഎ. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താൻ. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാൻ വിശദീകരണം നടത്തിയത്.

അംബേദ്‌കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഖം ഉണ്ട്. അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. ധാർമ്മികത ഉയർത്തിപ്പിടിച്ചായിരുന്നു തന്‍റെ രാജിയെന്നും സജി ചെറിയാൻ വിശദീകരിച്ചു.

ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുന്നത് പറഞ്ഞു. മൗലിക അവകാശങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ പ്രസംഗത്തിലുണ്ട്. മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഉള്ളടക്കം. സ്വതന്ത്ര ഭാരതത്തിൽ ഭരണഘടനാ തത്വങ്ങൾ പാലിക്കന്നതിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഭരണഘടന ഉയർത്തിപിടിക്കുന്ന തത്വങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഉന്നയിച്ചു. താൻ നിർവഹിച്ചത് പൊതു പ്രവർത്തകന്‍റെ കടമയാണ്. പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദം സഭയിൽ പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരുന്നയിൽ നിർണായക ചർച്ച; തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച എൻഎസ്എസ് ആസ്ഥാനത്തെത്തും, ജി സുകുമാരൻ നായരുമായി ഫോണിൽ സംസാരിച്ചു
കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി ജോസ് കെ മാണി; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും, പാർട്ടി തീരുമാനം അറിയിക്കും