
കോഴിക്കോട്: റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പ്രതി ആഗിലിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന ആവശ്യത്തിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ആൺസുഹൃത്തിന്റെ ശാരീരിക പീഡനത്തെ തുടർന്ന് റഷ്യൻ യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആൺസുഹൃത്തിൻ്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
കോഴിക്കോട് സ്വദേശിയായ ആഖിലുമായി പ്രണയത്തിലായ റഷ്യൻ യുവതി കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു കൂരാച്ചുണ്ടിൽ എത്തിയത്. കാമുകനെ വിവാഹം കഴിക്കാനാണ് എത്തിയത്. നാട്ടിലെത്തിയാൽ വിവാഹിതരാകാമെന്ന ആഖിലിന്റെ വാക്കുവിശ്വസിച്ചാണ് ഇവർ എത്തിയത്. എന്നാൽ, കാര്യങ്ങൾ പ്രതീക്ഷിച്ച പോലായിരുന്നില്ല. നാട്ടിലെത്തിയപ്പോൾ ആഖിലിന്റെ മറ്റൊരു മുഖമാണ് അവൾ കണ്ടത്. ലഹരിക്ക് അടിമയായ ആഖിൽ യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചു.
ഒരുരക്ഷയുമില്ലാതായി വന്നപ്പോൾ ആത്മഹത്യയെന്ന കടുംകൈയിന് പോലും ശ്രമിച്ചു. അതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. ആഖിലിന്റെ മർദ്ദനം സഹിക്കാതയാതോടെ ടെറസിൽ നിന്ന് താഴേക്ക് ചാടി. പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുന്നതിന്റെ തലേദിവസം പൊലും ഇവർ തർക്കമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam