ലോക്കറില്‍ നിന്നും പണം എടുക്കാന്‍ കഴിഞ്ഞില്ല, പോസ്റ്റ് ഓഫീസ് കത്തിച്ചു, പ്രതി പിടിയില്‍

Published : Feb 17, 2022, 11:53 AM ISTUpdated : Feb 17, 2022, 04:30 PM IST
ലോക്കറില്‍ നിന്നും പണം എടുക്കാന്‍ കഴിഞ്ഞില്ല, പോസ്റ്റ് ഓഫീസ് കത്തിച്ചു, പ്രതി പിടിയില്‍

Synopsis

ഫെബ്രുവരി രണ്ടിനായിരുന്നു പെരിങ്ങോട്ടുകര മൂന്നു കൂടിയ സെൻ്ററിൽ പ്രവർത്തിക്കുന്ന സബ് പോസ്റ്റ് ഓഫീസ് പ്രതി കത്തിച്ചത്. 

തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ (Peringottukara) പോസ്റ്റ് ഓഫീസ് (Post Office) തീയിട്ട് കത്തിച്ച പ്രതി പിടിയില്‍. വാടാനപ്പിള്ളി സ്വദേശി  സുഹൈൽ ആണ് പിടിയിലായത്. പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്. ഫെബ്രുവരി രണ്ടിനായിരുന്നു പെരിങ്ങോട്ടുകര മൂന്നു കൂടിയ സെൻ്ററിൽ പ്രവർത്തിക്കുന്ന സബ് പോസ്റ്റ് ഓഫീസ് പ്രതി കത്തിച്ചത്. പിറ്റേന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ ലീല ഓഫീസിലെത്തിയപ്പോള്‍ മുൻവാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോസ്റ്റ്മാസ്റ്ററേയും പൊലിസിനെയും വിവരമറിയിച്ചു. 

പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഓഫീസിനുള്ളിലെ വസ്തുക്കൾ തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടത്. കമ്പ്യൂട്ടറും, പ്രിൻ്ററും, റെജിസ്ട്രറുകളും, പാസ് ബുക്കുകൾ എന്നിവ കത്തിനശിച്ചു. ഓഫീസിനകം മുഴുവൻ കരിപിടിച്ച നിലയിലായിരുന്നു. മുൻവശത്ത് വാതിലിൻ്റെ രണ്ട് പൂട്ടുകളും തകർത്തിരുന്നു. പിൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡി വൈ എസ് പി, ബാബു കെ തോമസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷിച്ചത്. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിനിടെ തീപിടിച്ചതാകാമെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. പോസ്റ്റോഫീസില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നു. മോഷണ ശ്രമത്തിനിടെ വെളിച്ചം കിട്ടാൻ ലൈറ്റർ കത്തിച്ചപ്പോള്‍ തീ ആളിപടർന്നതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

  • തൃശ്ശൂരിൽ യുവാവും യുവതിയും ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചു

തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം.

രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞത്. എന്നാൽ, രാത്രി ഈ സമയം കഴിഞ്ഞും ഇവർ മുറിയിൽ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭർത്താവ് അന്വേഷിച്ച് വരികയും ചെയ്തു. തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയെ കാണാനില്ലെന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. സുനിലിനും സംഗീതയ്ക്കും മൂന്ന് മക്കളാണ്. റിജോ അവിവാഹിതനാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മത്സരമല്ല, ഇതൊരു ഉത്സവമെന്ന് മോഹൻലാൽ; 'കഴിവുകള്‍ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക'
'ആനന്ദബോസിന്‍റെ ആരോപണം പ്രശസ്തിക്ക് വേണ്ടി, എൻഎസ്എസ് ആസ്ഥാനത്ത് ആർക്കും വരാം, വരേണ്ട രീതിയിൽ വരണം': ജി സുകുമാരൻ നായർ