തൃശ്ശൂരിലെ യുവഎഞ്ചിനീയറുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ

Published : Dec 28, 2022, 06:10 PM ISTUpdated : Dec 28, 2022, 06:21 PM IST
 തൃശ്ശൂരിലെ യുവഎഞ്ചിനീയറുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ

Synopsis

ടിനുവിൻ്റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു

തൃശൂർ: പുറ്റേക്കരയിൽ യുവ എഞ്ചിനിയറായ അരുൺലാൽ  കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ്  അറസ്റ്റുചെയ്തത്. ടിനുവിൻ്റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു

അരുൺ ലാൽ കൊല്ലപ്പെട്ടതിന് പിന്നാലെ ലഭിച്ച സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയിലേക്ക് പേരാമംഗലം പൊലീസിനെ എത്തിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതി ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള ടിനു നഗരത്തിലെ ബാറിൽ വച്ചാണ് അരുൺ ലാലുമായി പരിചയത്തിലായത്. ഒരിക്കൽ തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യം പറഞ്ഞ് അരുൺ ടിനുവിനെ കളിയാക്കി. അതിനിടെ യുവതി ടിനുവുമായി അകന്നു. 

ഇത് അരുൺ കാരണമെന്നാണ് പ്രതി കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ അരുണിനെ ടിനു കണ്ടു. ബൈക്കിൽ വീട്ടിൽ വിടാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടുപോയി. പുറ്റേക്കരയിലെ ഇടവഴിയിൽ ബെക്ക് നിർത്തി അരുൺ ലാലിനെ ഇറക്കി മർദ്ദനം തുടങ്ങി. നിലത്തുവീണ അരുണിനെ തലയിലും മുഖത്തും ചവിട്ടി. മ‍ർദ്ദനത്തിനിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്.

നഗരത്തിലെ ബാറിൽ നിന്നും മദ്യപിക്കുന്ന അരുൺ ലാലിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബൈക്കിൽ പോകുന്ന ഇതുവരുടെയും ദൃശ്യങ്ങളും കിട്ടി. ടർഫിൽ പന്തുകളി കഴിഞ്ഞ് വന്ന യുവാക്കൾ ഇരുവരും സംസാരിച്ചു നിൽക്കുന്നത് കണ്ടതും നിർണ്ണായകമായി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
'വി കുഞ്ഞികൃഷ്ണൻ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചൻ, മധുസൂദനൻ പയ്യന്നൂരിലെ ചടുലനായ നേതാവ്'; ഇപി ജയരാജൻ