ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം, ബാബുക്കുട്ടന്‍ കുറ്റം സമ്മതിച്ചു, പണം മറ്റാരോ മോഷ്ടിച്ചെന്നും പ്രതി

Published : May 04, 2021, 08:50 PM ISTUpdated : May 04, 2021, 09:28 PM IST
ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം, ബാബുക്കുട്ടന്‍ കുറ്റം സമ്മതിച്ചു, പണം മറ്റാരോ മോഷ്ടിച്ചെന്നും പ്രതി

Synopsis

അന്വേഷണ സംഘത്തിന് പ്രതിയെ ഉടൻ കൈമാറും. ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ട്രെയിനില്‍ വച്ച് ആക്രമണം ഉണ്ടായത്.

പത്തനംതിട്ട: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി ബാബുക്കുട്ടന്‍ കുറ്റം സമ്മതിച്ചു. യുവതിയുടെ കയ്യിൽ നിന്നും കവർന്ന സ്വർണം മറ്റാരോ മോഷ്ടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 
അന്വേഷണ സംഘത്തിന് പ്രതിയെ ഉടൻ കൈമാറും. ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ട്രെയിനില്‍ വച്ച് ആക്രമണം ഉണ്ടായത്.

വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. ഇതുമൂലം ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വലി വെല്ലുവിളിയായിരുന്നു.

നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം