കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം; ജാ​ഗ്രതക്കുറവ്, രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Published : Nov 01, 2022, 07:34 PM ISTUpdated : Nov 01, 2022, 07:40 PM IST
കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം; ജാ​ഗ്രതക്കുറവ്, രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Synopsis

ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് മെഡിക്കൽ കോളേജ് എസിപി റിപ്പോർട്ട് നൽകി. തുടർന്നാണ് ഡിസിപി ഇരുവരെയും സസ്പെൻഡ്  ചെയ്തത്. 

കോഴിക്കോട്: കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ശരത് രാജൻ എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. വാഹന മോഷണ കേസിലെ പ്രതി മുഹമ്മദ് റിയാസ് ഇന്നലെ കോടതിയിൽ ഹാജരാക്കി മടങ്ങും വഴി രക്ഷപ്പെട്ടിരുന്നു.  ഈ ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് മെഡിക്കൽ കോളേജ് എസിപി റിപ്പോർട്ട് നൽകി. തുടർന്നാണ് ഡിസിപി ഇരുവരെയും സസ്പെൻഡ്  ചെയ്തത്.  ചാടിപ്പോയ പ്രതി മുഹമ്മദ് റിയാസിനെ ഇന്ന് പോലീസ് പിടികൂടിയിരുന്നു.

സാമൂഹിക ശാസ്ത്ര അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; എസ് എഫ് ഐ സമരം

വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്ന് പരാതി; അധ്യാപകനെതിരെ പോക്സോ കേസെടുത്ത് പൊലീസ്

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം