അധ്യാപകന്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനികള്‍ കൗണ്‍സിലിംഗിനിടെയാണ് അധ്യാപികയോട് വെളിപ്പെടുത്തിയത്. 


കണ്ണൂർ:  ഇരിട്ടി കാക്കയങ്ങാട് പാല ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച് സ്കൂളിൽ എസ്എഫ്ഐ സമരം. സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകൻ ഹസ്സൻ മാസ്റ്റർക്കെതിരെയാണ് പരാതി. ഇയാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനികള്‍ കൗണ്‍സിലിംഗിനിടെയാണ് അധ്യാപികയോട് വെളിപ്പെടുത്തിയത്. കുട്ടികളെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനും പൊലീസിനും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ എസ്എഫ്ഐ സമരം ആരംഭിച്ചത്. 

ഹസ്സന്‍, സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനാണ്. ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം തുറന്ന് പറയുന്നത്. പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും സ്കൂള്‍ അധികൃതരും പറയുന്നു. 

 പൊലീസ്, ഹസ്സന്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട കുട്ടികളുടെ മൊഴി എടുക്കുകയാണ്. മൊഴി എടുക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളോട് ലൈംഗിക താത്പര്യത്തോടെ ഇയാള്‍ പെരുമാറിയെന്നാണ് പരാതി. അതിനാല്‍ പോക്സോ പ്രകാരമാകും കേസെടുക്കുക. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ സ്കൂളില്‍ സമരം ആരംഭിച്ചത്. 

YouTube video player

കൂടുതല്‍ വായനയ്ക്ക്: മരുന്ന് കുത്തിവച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ കോളേജിന് ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്

അയര്‍ലന്‍ഡില്‍ മലയാളി വൈദികന് കുത്തേറ്റു

ലണ്ടന്‍: അയര്‍ലന്‍ഡില്‍ മലയാളി വൈദികന് നേരെ ആക്രമണം. വാട്ടര്‍ഫോര്‍ഡിലാണ് സംഭവം. വാട്ടര്‍ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലെ ചാപ്ലിന്‍കൂടിയായ മലയാളി വൈദികന്‍ ഫാദര്‍ ബോബിറ്റ് തോമസിനാണ് അക്രമിയുടെ കുത്തേറ്റത്. പരിക്കേറ്റ ഫാ. ബോബിറ്റ് തോമസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദികന്‍റെ താമസസ്ഥലത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇരുപതുകാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. വയനാട് മാനന്തവാടി സ്വദേശിയാണ് ഫാ. ബോബിറ്റ്.