ഷാജൻ സ്കറിയയെ ആക്രമിച്ച കേസിലെ 4 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

Published : Sep 02, 2025, 06:58 PM ISTUpdated : Sep 02, 2025, 08:33 PM IST
shajan scaria

Synopsis

മറുനാടൻ മലയാളി ഓണ്‍ലൈൻ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ 4 പ്രതികള്‍ക്ക് ജാമ്യം.

ഇടുക്കി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാലു പ്രതികൾക്കും ജാമ്യം കിട്ടി. തൊടുപുഴ പൊലീസ് ബംഗലൂരുവിൽ നിന്ന് പിടികൂടിയ മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് തൊടുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നാലുപേർക്കുമെതിരെ വധശ്രമം , അന്യായമായി തടഞ്ഞുവയ്ക്കൽ, മർദ്ദനം തുടങ്ങിയ വകുപ്പുകളായിരുന്നു തൊടുപുഴ പൊലീസ് ചുമത്തിയിരുന്നത്. എന്നാൽ ആശുപത്രി രേഖകൾ പ്രകാരം ഗുരുതരമായ പരിക്കില്ലെന്നും വധശ്രമം നിലനിൽക്കില്ലെന്നും പ്രതി ഭാഗം അഭിഭാഷകൻ വാദിച്ചു . ഇതെ തുടർന്നാണ് കോടതി നാലുപേർക്കും ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയയെ പ്രതികൾ തടഞ്ഞുവച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആർക്കുള്ള മറുപടി? പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പി.വി. അൻവർ
വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത, പാളികളുടെ സാമ്പിൾ വീണ്ടും ശേഖരിക്കും, ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കും; ശബരിമലയിൽ വീണ്ടും പരിശോധന