'ബോധപൂർവം ആരെയും സഹായിച്ചിട്ടില്ല, സംഭവിച്ചത് സാങ്കേതിക പിഴവ്'; പിഎസ്‍സി പരീക്ഷാക്രമക്കേട് കേസിൽ മൊഴി നൽകി ഹരി

Published : Oct 31, 2026, 04:51 PM IST
kerala psc ldc exam

Synopsis

പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരി തനിക്ക് സംഭവിച്ചത് സാങ്കേതിക പിഴവാണെന്ന് മൊഴി നൽകി. കേസിൽ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

തിരുവനന്തപുരം: പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് ഹരികുമാറിൻ്റെ മൊഴി. ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയത്. ഡെ. സെക്രട്ടറി സതീഷ് അറിയിച്ച പ്രകാരം വാല്യുവേഷൻ ക്ലോസ് ചെയ്തു. പരാതിക്കാരൻ്റെ വിവരാവകാശ രേഖപ്രകാരം മറുപടി നൽകിയപ്പോഴാണ് പിഴവ് മനസിലായത്. പുനർ മ്യൂല്യനിർണയം സെക്രട്ടറി ബോർഡിൻ്റെ പരിഗണനയിൽ വെച്ചു. കോടതിയിൽ കേസുള്ളതിനാൽ പുനർമൂല്യനിർണയം നടത്തിയില്ലെന്നും ബോധപൂർവം ആരെയും സഹായിച്ചിട്ടില്ലെന്നും ഹരി മൊഴി നൽകി.

പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഹരിയെ ഇന്നലെ കൊച്ചിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേരത്തേ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്‍റെ നീക്കം. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതലയായിരുന്നു ഹരിക്ക്. ഹരിക്കൊപ്പം മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാൻ എംആർ ബൈജുവിന്‍റെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പിഎസ് സി സെക്രട്ടറി സാജു ജോർജ്ജിനെ ഇന്ന് ചോദ്യം ചെയ്യും.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹാജരാകാനായി ഇന്നലെ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. പരീക്ഷ കണ്‍ട്രോളർ ബിനി കെ എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനും നോട്ടീസ് നൽകി. തിങ്കളാഴ്ച മുതൽ പത്ത് പിഎസ്‌സി അംഗങ്ങളോടും ഹാജരാനായി നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തേയും വിപുലപ്പെടുത്തി. പ്രത്യേക സംഘത്തിൽ രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും ഉൾപ്പെടുത്തി. പുതുതായി മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തതുകൊണ്ടാണ് അന്വേഷണ സംഘം വിപുലപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ കൗൺസിലിൽ പ്രതിഷേധവും ബഹളവും, സ്പാ പീഡനക്കേസിലെ അനുരൂപിനെ പിരിച്ചുവിടാൻ സർക്കാരിനോട് ആവശ്യപ്പെടും
മിഥില മോഹൻ കൊലക്കേസ്: 20 വർഷം പഴക്കമുള്ള കേസിൽ അപ്രതീക്ഷിത വിധി, പ്രതിയെ സി ബി ഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടു