
കണ്ണൂർ: കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്. എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതിയാണ് ഷിജിൻ. 2012 ൽ ഷുക്കൂറിനെ വധിക്കുമ്പോൾ മാടായി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്നു ഷിജിൻ. പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിലിനെ കഴിഞ്ഞദിവസം മേഖലാ സമ്മേളനത്തിൽ രക്തസാക്ഷിയായി ഡിവൈഎഫ്ഐ അനുശോചന പ്രമേയം വായിച്ചിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam