
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികളെ ഇൻകം ടാക്സ് വിഭാഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽകിയത്.
സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ, കെ ടി റമീസ് , ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. നികുതിയടക്കാത്ത പണം സ്വപ്നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയിരുന്നു. പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല. പ്രതികൾ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും ഇൻകം ടാക്സ് വിഭാഗം കോടതിയെ അറിയിച്ചു
Read Also: 'സ്വർണം വന്നത് നയതന്ത്രബാഗ് വഴി' തന്നെ, വി മുരളീധരന്‍റെ മൊഴി എൻഐഎ എടുക്കുമോ?...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam