പാലക്കാട് യുവതിക്ക് വെട്ടേറ്റത് ലൈംഗികാതിക്രമം തടയുന്നതിനിടെ; പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

Published : Sep 12, 2024, 08:17 AM ISTUpdated : Sep 12, 2024, 08:18 AM IST
പാലക്കാട് യുവതിക്ക് വെട്ടേറ്റത് ലൈംഗികാതിക്രമം തടയുന്നതിനിടെ; പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

Synopsis

ആക്രമണത്തിൽ പരിക്കേറ്റ 23 കാരിയായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: എലപ്പുള്ളിയിൽ ലൈംഗീകാതിക്രമം തടഞ്ഞ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കൊട്ടിൽപ്പാറ സ്വദേശി സൈമണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലച്ചെ വീടിന് സമീപമാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഘം ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ 23 കാരിയായ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായിവിദഗ്ധ ചികിത്സയ്ക്കായി തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന പച്ചക്കറിതോട്ടത്തിൽ നിന്നും അമ്മയ്ക്കൊപ്പം പുല്ലരിയുകയായിരുന്നു യുവതി. ഭക്ഷണമെടുക്കാൻ അമ്മ വീട്ടിലേക്ക് പോയ സമയത്താണ് തക്കം പാര്‍ത്തിരുന്ന പ്രതി പെൺകുട്ടിയെ അക്രമിച്ചത്. എതിർത്ത യുവതിയെ കൈയിലെ അരിവാൾ പിടിച്ചു വാങ്ങി പ്രതി തലയിൽ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയുടെ വലത് ഭാഗത്ത് മൂന്നിടങ്ങളിൽ വെട്ടേറ്റു. ബഹളം കേട്ട് ഓടിക്കൂടിയവർ ഉടൻ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂരിലേക്ക് മാറ്റി. പ്രതി നേരത്തെയും സ്ത്രീ അതിക്രമ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു