80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയില്‍

Published : Sep 20, 2022, 07:58 PM ISTUpdated : Sep 20, 2022, 08:47 PM IST
 80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയില്‍

Synopsis

ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്. 

മലപ്പുറം: ഇല്ലാത്ത ചരക്കുകൾ  കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളുമുണ്ടാക്കി 80 കോടിയോളം രൂപയുടെ ജി എസ്‍ ടി തട്ടിപ്പ് നടത്തിയ പ്രതിയെ ജി എസ്‍ ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം കോലൊളമ്പദേശം സ്വദേശി 28 വയസുള്ള രാഹുലാണ് പിടിയിലായത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്‍റെ മറവിലാണ് പ്രതിയും സംഘവും നികുതി വെട്ടിപ്പ് നടത്തിയത്. നേരത്തെ ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശി ബനീഷിനെ ഡിസംബറിൽ  ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച കുറ്റത്തിനാണ് രാഹുലിന്‍റെ അറസ്റ്റ്. ഇ-വേ ബില്ലുകളും വ്യാജ രേഖകളും വ്യാജ രജിസ്‌ട്രേഷനും എടുത്ത് നൽകി നികുതി വെട്ടിപ്പിന്‍റെ  ശൃംഖലയുണ്ടാക്കി സഹായിച്ചു എന്നാണ് കേസ്.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം