നിറമണ്‍കര അക്രമം: പ്രതികൾ രണ്ട് പേരും പൊലീസ് കസ്റ്റഡിയിൽ

By Pranav AyanikkalFirst Published Nov 12, 2022, 11:45 PM IST
Highlights

. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കര്‍, അനീഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 

തിരുവനന്തപുരം: നിറമൺകരയിൽ സര്‍ക്കാര്‍ ജീവനക്കാരന് നടുറോഡിൽ മർദ്ദിച്ച രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കര്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇരുവരും പൊലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഹോദരങ്ങളായ പ്രതികള്‍ ചേര്‍ന്ന് പ്രദീപിനെ മര്‍ദിച്ചത്. അക്രമം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാനാകാതെ വന്നതോടെ പൊലീസിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. സംഭവത്തില്‍  കേസെടുക്കാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ നടപടി എടുത്തു. കരമന എസ്ഐ സന്തുവിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്. മേല്‍നോട്ടത്തില്‍ എസ്ഐയ്ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തി. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന ഗ്രേ‍ഡ് എഎസ്ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.

നടുറോഡിൽ പകൽ സമയത്ത് വച്ച് ബൈക്ക് യാത്രകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ കേസിൽ സമയബന്ധിതമായി കേസെടുക്കാനും തുടര്‍ നടപടികൾ സ്വീകരിക്കാനും പൊലീസിന് സാധിച്ചില്ലെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. കരമന പൊലീസിൻ്റെ പ്രവൃത്തി മൂലം പൊതുജനമധ്യത്തിൽ പൊലീസ് നാണം കെടുന്ന അവസ്ഥയുണ്ടായി. മാധ്യമങ്ങളിലൂടെ പൊലീസിന് വിമർശമേൽക്കേണ്ടി വന്നുവെന്നും കമ്മീഷണറുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ ബ്രാഞ്ചിൻറെയും ഫോർട്ട് സ്റ്റേഷനിലെയും അസി. കമ്മീഷണറുടേയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.

മര്‍ദ്ദനമേറ്റ് മുഖത്ത് ചോരയൊലിപ്പിച്ച് കരമന സ്റ്റേഷനിൽ എത്തിയ പ്രദീപിനോട് ചികിത്സാരേഖകളുമായി എത്തണമെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടിടത്ത് നിന്ന് തുടങ്ങുന്നു വീഴ്ച. ചികിത്സാരേഖകളും മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ പിറ്റേ ദിവസം മൊഴി നൽകാനായി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചെന്നാണ് പരാതി. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു. വ്യാഴാഴ്ച വൈകീട്ട് കേസിന്‍റെ കാര്യം അന്വേഷിക്കാൻ വിളിച്ച പ്രദീപിന്‍റെ സഹോദരി പ്രതിഭയ്ക്ക് കിട്ടിയതോ അങ്ങനെയൊരു സംഭവം ഉണ്ടായോ എന്ന തരത്തിലുള്ള മറുപടി

click me!