ഷുഹൈബ് വധം വിചാരണക്കോടതി മാറ്റണമെന്ന് ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികൾ, ഹർജി ഹൈക്കോടതി തള്ളി

Published : Sep 29, 2026, 02:00 PM IST
Shuhaib Murder Case

Synopsis

ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു. സാക്ഷികളെ പൂർണമായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികൾ നൽകിയ ഹ‍ർജിയാണ് തള്ളിയത്. നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ ജ‍ഡ്ജിക്ക് എതിരായ ആരോപണം നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സാക്ഷികളെ പൂർണമായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ർതലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയോട് തന്നെ വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2018 ഫെബ്രവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. 8 വർഷത്തിന് ശേഷം കഴിഞ്ഞ മെയ് മാസമാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച് കേസിൽ ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം നേരത്തെ വിചാരണ കോടതി റദ്ദാക്കിയെങ്കിലും ഹൈൈക്കോടതി വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി തുടരുമെന്ന് സുരേന്ദ്രന്‍, വേണമെങ്കില്‍ പ്രധാനമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന് യൂത്ത് കോണ്‍ഗ്രസ്, തര്‍ക്കം മുറുകുന്നു
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി