മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി തുടരുമെന്ന് സുരേന്ദ്രന്‍, വേണമെങ്കില്‍ പ്രധാനമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന് യൂത്ത് കോണ്‍ഗ്രസ്, തര്‍ക്കം മുറുകുന്നു

Published : Sep 29, 2026, 12:57 PM IST
amit shah

Synopsis

അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ സംസ്ഥാന മന്ത്രിമാരെ തടയുമെന്ന് ബിജെപിയും, പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസും വെല്ലുവിളിച്ചു. ഇതോടെ കരിങ്കൊടി രാഷ്ട്രീയം കൂടുതൽ വിവാദമാവുകയാണ്.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന പൊലീസ്. എന്നാൽ, സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും യുവമോര്‍ച്ച നിരന്തരം തടയുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. വേണ്ടി വന്നാല്‍ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ബിനു ചുളളിയിലിന്‍റെ മറുപടി.

അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. അതിനിടയിലാണ് സുരക്ഷാ പിഴവുണ്ടായില്ലെന്ന് പൊലീസ് വിശദീകരണം. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഒരു നിമിഷം പോലും തടസപ്പെട്ടില്ലെന്നും പ്രതിഷേധക്കാരെ അമിത് ഷാ കണ്ടിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. വാഹനത്തിലുളളില്‍ കാത്തിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പെട്ടെന്ന് ചാടി ഇറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം സംസ്ഥാനത്തിന്നും മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ച പ്രതിഷേധം തുടര്‍ന്നു. മന്ത്രിമാരായ ജനീഷിനും ഷംസുദ്ദീനും നേരെയായിരുന്നു ഇന്നത്തെ പ്രതിഷേധം.

സംസ്ഥാന മന്ത്രിമാര്‍ക്കെതിരായ യുവമോര്‍ച്ച പ്രതിഷേധം തുടരുമെന്നും എന്തു ചെയ്യുമെന്ന് കാണാമെന്നുമായിരുന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ വെല്ലുവിളി. അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ടെന്ന പ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ വ്യാജസൃഷ്ടിയെന്ന് യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ബിനു ചുളളിയില്‍ വിശദീകരിച്ചു. ദേശീയ നേതൃത്വത്തിന്‍റെ ആഹ്വാന പ്രകാരമായിരുന്നു പ്രതിഷേധമെന്നും വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി
ഡിഎച്ച്എസിന്റെ വിവാദ ഓഡിയോ സന്ദേശത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ